d
ആര്യശാല സുരേഷ്

തിരുവനന്തപുരം:​ കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണും നിയന്ത്രണങ്ങളും കാരണം വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​റ​ക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകായാണ് വ്യാപാരികൾ. അവരുടെ പ്രതികരണത്തിലേക്ക്...

ബാങ്ക് ലോൺ കുടിശ്ശികയായി

കേരളത്തിൽ കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ട് 430 ദിവസമായി. ഇതിനിടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിഞ്ഞത് വെറും 240 ദിവസങ്ങളിൽ മാത്രമാണ്. അടച്ചിട്ട മാസങ്ങളിലെ ലോൺ കുടിശിക കാരണം പല സ്ഥാപനങ്ങളുടെയും നിലനിൽപ്പ് ഭീഷണിയിലാണ്.കടയിലെ ജീവനക്കാരുടെ ശമ്പളം ഇപ്പോഴും കടയുടമകൾ നൽകിവരുന്നത് കടംവാങ്ങിയും കൈയിൽ നിന്നെടുത്തുമാണ്. അടച്ചിട്ട കടകൾക്ക് വാടക, ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ് അടക്കാതിരിക്കാൻ കഴിയുന്നില്ല. സാധനങ്ങൾ വാങ്ങിയ ഇനത്തിൽ കമ്പനികൾക്ക് കൊടുക്കാനുള്ള തുകയ്‌ക്കായി നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഈ രീതി ഇനിയും തുടർന്നാൽ കടയുടമകൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരും.

-ആര്യശാല സുരേഷ്
വിശ്വനാഥനാചാരി പാത്രക്കട
ചാല


തുണികൾ ഏറിയപങ്കും കേടായി

ദീർഘനാൾ തുണികൾ കൈകാര്യം ചെയ്യാതിരുന്നതോടെ അവയെല്ലാം കേടായി വിൽക്കാൻ കഴിയാത്ത അവസ്ഥയിലാകുന്നുവെന്നതാണ് തുണി വ്യാപാരികൾ നേരിടുന്ന വെല്ലുവിളി. മാസങ്ങളായി അടുക്കിവച്ചിട്ടുള്ള തുണിയിൽ പൂപ്പൽ പിടിച്ച് നിറം മാറി പുതുമ നഷ്ടപ്പെട്ടു. അടുക്കിവച്ച ജീൻസ്, കോട്ടൺ തുണികളിലും റെഡിമെയ്ഡ് വസ്ത്രങ്ങളിലും മടക്കിവച്ച ഭാഗത്ത് നിറം മാറുന്നത് കാരണം വൻ നഷ്ടമാണ് ഉണ്ടാകുന്നത്. കുട്ടികളുമായി രക്ഷിതാക്കൾ ഇപ്പോൾ കടകളിൽ എത്താത്തതുകാരണം കിഡ്സ് വെയർ വിൽക്കുന്ന കടകൾ ഏറെ ബുദ്ധിമുട്ടിലാണ്.

-റിയാസ് .എസ്
കിഡ്സ് കേപ്പ്
പട്ടം