തിരുവനന്തപുരം:എൽ.ഡി.എഫ് സർക്കാർ ലോട്ടറി മേഖലയെയും മൂന്ന് ലക്ഷം തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാർ പറഞ്ഞു.ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘടന സംസ്ഥാന പ്രസി‌ഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ പി.വി പ്രസാദ്,ബഷീർ,അയിര.എസ്,സലീം രാജ്,ഒ.ബി രാജേഷ്,കെ.ദേവദാസ്,എം.മുരളീധരൻ നായർ,രാധാകൃഷ്ണൻ,എം.എസ് യൂസഫ്,ആനത്താനം രാധാകൃഷ്ണൻ,വിജയൻ,എസ്.വി ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.