d

തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിലെ അതിയന്നൂർ പഞ്ചായത്തിലെ മോഹനൻ -ലീല ദമ്പതികൾക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഉമ്മൻ ചാണ്ടി നിർവഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി മുഖ്യാതിഥിയായി.കമുകിൻകോട് ഇടവക വികാരി ഫാദർ ജോയ് മത്യാസ്, കെ.പി.സി.സി സെക്രട്ടറി എസ് .കെ.അശോക് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റജി,ജില്ലാ ജനറൽ സെക്രട്ടറി വി.ആർ.പ്രമോദ്, രാജേന്ദ്രൻ നായർ, വി.പി.സുനിൽ എന്നിവർ പങ്കെടുത്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ജനുവരി 11ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ തറക്കല്ലിട്ട വീടാണിത്.