k-rajan-

തിരുവനന്തപുരം: കൊടുങ്കാറ്റ് ദുരിതം വിതച്ച പത്തനംതിട്ടയിലെ നാശനഷ്ടം വിലയിരുത്താൻ ജില്ലാ കളക്ടറുൾപ്പെടെയുള്ള പ്രത്യേക സംഘത്തെ അയയ്ക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പ്രതിവാര റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കിൽ ഇടുക്കിയിലേക്കും പ്രത്യേക സംഘത്തെ അയയ്‌ക്കും. വില്ലേജ് ഓഫീസറുടെ മാത്രം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തവണ നഷ്ടം കണക്കാക്കില്ല. ഭരണത്തിലേറി നൂറ് ദിവസത്തിനുള്ളിൽ 12,000 പേർക്ക് പട്ടയം വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. റവന്യൂ പദ്ധതികൾ സംബന്ധിച്ച ടോൾ ഫ്രീ കാൾ വിളിക്കാൻ സൗകര്യമൊരുക്കും. കാൾ സെന്റർ തുടങ്ങും.