നെയ്യാറ്റിൻകര: അമരവിള എൽ.എം.എസ്.എൽ.പി.സ്കൂളിലെ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള ഫോണുകൾ ആവശ്യാനുസരണം സ്മാർട്ട്ഫോണുകൾ നൽകുന്ന സ്മാർട്ട് ഫോൺ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം ഇവാൻജലിസ്റ്റ് ലിജിൻ മോനും ബി.ആർ.സി പരിശീലകൻ എ.എസ് മൻസൂറും ചേർന്ന് നിർവ്വഹിച്ചു. ഉപരിപഠനത്തിന് പുതിയ സ്കൂളിലേക്ക് പോകുകയോ സ്വന്തമായി മൊബെൽ ഫോൺ വാങ്ങുകയോ മറ്റ് വഴിയിൽ ഫോൺ ലഭ്യമായാൽ സ്കൂളിലെ ഫോൺ തിരിച്ചേല്പിക്കണം. ഇതിനുള്ള സമ്മതപത്രം നൽകിയാണ് രക്ഷിതാക്കൾ ഫോൺ സ്വീകരിക്കേണ്ടത്. സ്കൂളിലെ അദ്ധ്യാപകർ ശമ്പളത്തിൽ നിന്നും വകമാറ്റിയ ഒന്നേകാൽ ലക്ഷത്തിലേറെ രൂപ വിനിയോഗിച്ച് ആദ്യഘട്ടമായി വാങ്ങിയ 15 ഫോണുകൾ ആവശ്യക്കാർക്ക് നൽകി തുടങ്ങി. പൂർവ വിദ്യാർത്ഥികൾക്കും അഭ്യുദയകാംക്ഷികൾക്കും സ്മാർട്ട് ഫോൺ ബാങ്കിലേക്ക് ഫോൺ സംഭാവനയായി നൽകാമെന്ന് ഹെഡ്മാസ്റ്റർ വി.ജെ.ജസ്റ്റിൻരാജ് പറഞ്ഞു. സ്മാർട്ട് ഫോൺ ബാങ്ക് പദ്ധതി സീനിയർ അസിസ്റ്റന്റ് ഡി.ഷൈലജ, അദ്ധ്യാപിക ഉഷാറാണി എന്നിവർ പങ്കെടുത്തു.
caption: അമരവിള എൽ.എം.എസ് എൽ.പി.എസിൽ സ്മാർട്ട് ഫോൺ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം ഇവാൻജലിസ്റ്റ്.ലിജിൻ മോനും ബി.ആർ.സി പരിശീലകൻ എ.എസ് മൻസൂറും ചേർന്ന് നിർവ്വഹിക്കുന്നു