തിരുവനന്തപുരം : തിരിച്ചുപോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നിരക്കിൽ സബ്സിഡി നൽകുക, പലിശരഹിത ഈടില്ല സാമ്പത്തിക സഹായം ചെയ്യുക, നിറുത്തിവച്ച ഗൾഫ് സർവീസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന 'പ്രവാസി സംരക്ഷണ സദസ്' സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ് അദ്ധ്യക്ഷനായി. കുറക്കോളി മൊയ്ദീൻ എം.എൽ.എ, എം. വിൻസെന്റ് എം.എൽ.എ, മുൻ മേയർ ജയൻ ബാബു, അഡ്വ. കണിയാപുരം ഹലിം, നസീം ഹരിപ്പാട്, അഡ്വ. പാച്ചല്ലൂർ നുജുമുദീൻ, വിക്ടർ ഫെർണാണ്ടസ്, പോത്തൻകോട് റാഫി, കലാപ്രേമി ബഷീർ, ചാല ദിലീപ്, റോക്കി വർക്കി, എസ്. എം. ഇക്ബാൽ, ജവാദ് വഴിമുക്ക്, മൻസൂർ ഖസാലി, എ. പി. മിസ്വർ, അബ്ദുള്ള നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.