വക്കം: ഇന്ധന, പാചകവാതക വിലവർദ്ധനയിലും ഒന്നര വർഷമായി സബ്സിഡി ഇല്ലാത്തതിലും പ്രതിഷേധിച്ച് ജൂലൈ 16ന് വൈകിട്ട് വക്കത്ത് സി.പി.എം വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11 കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരം നടത്തുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അറിയിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി.പി.മുരളി ചന്തമുക്കിലും,ആർ.രാമു മൗലവി ജംഗ്ഷനിലും, ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ.ബി.സത്യൻ കുഞ്ചാൻവിളാകം വടക്കുംഭാഗത്തും,ആർ.സുഭാഷ് പൊലീസ് മുക്കിലും,അഡ്വ.ആറ്റിങ്ങൽ സുഗുണൻ നിലയ്ക്കാമുക്കിലും,ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ ഗാന്ധിമുക്കിലും,ഒ.എസ്.അംബിക എം.എൽ.എ ചാമ്പാൻവിളയിലും, ഏരിയ സെന്ററംഗങ്ങളായ എം.പ്രദീപ് വക്കം പോസ്റ്റോഫീസ് നടയിലും,ജി.വേണുഗോപാലൻ നായർ ഏറൽ ജംഗ്ഷനിലും,സി.പയസ് എസ്.എൻ.ജംഗ്ഷനിലും,വലിയ വിളാകത്ത് എസ്.വേണുജിയും ഉദ്ഘാടനം ചെയ്യും.