തിരുവനന്തപുരം: കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പി.ഐ. ശ്രീവിദ്യ ചുമതലയേറ്റു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു. എസ്.ഹരികിഷോർ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറായതിനെ തുടർന്നാണ് പുതിയ നിയമനം. 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശ്രീവിദ്യ കർണാടകയിലെ കൂർഗിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കേ 2019ലാണ് ഡെപ്യൂട്ടേഷനിൽ കേരളത്തിലെത്തിയത്.