മലയിൻകീഴ്: മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായ ഏട്ടാം വർഷവും നൂറ് ശതമാനം വിജയം നേടി.പരീക്ഷ എഴുതിയ 90 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയപ്പോൾ 21 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 147 കുട്ടികളും വിജയിച്ചു.എല്ലാ വിഷയത്തിലും 70 പേർ എ.പ്ലസ് നേടി.പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിന് തുടർച്ചയായി എട്ടാം വർഷവും നൂറുമേനി വിജയം.പരീക്ഷ എഴുതിയ 137 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയപ്പോൾ 70 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.മലയിൻകീഴ് മണപ്പുറം ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ തുടർച്ചയായി മൂന്നാം വർഷവും നൂറ് ശതമാനം വിജയം നേടി.പരീക്ഷ എഴുതിയ 33 വിദ്യാർത്ഥികളും തിളക്കമാർന്ന വിജയം കരസ്ഥമാക്കി. 23 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.