maram

വർക്കല:ബുധനാഴ്ച ഉച്ചയോടെ പെയ്ത മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റിൽ പരക്കെ നാശനഷ്ടം. പാളയംകുന്ന് ജനതാജംഗ്ഷനിൽ അരനൂറ്റാണ്ടിലേറെ പഴക്കമുളള ആൽമരം റോഡിലേക്ക് കടപുഴകി. വർക്കല പാരിപ്പളളി റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ശക്തിയായ കാറ്റിൽ മരങ്ങൾക്കും വാഴ, മരച്ചീനി തുടങ്ങിയ കാർഷിക വിളകൾക്കുമാണ്

നാശനഷ്ടമുണ്ടായത്.എട്ടിടത്ത് മരങ്ങൾ വീണ് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. പുന്നമൂട് പാറയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം സ്തംഭിച്ചു. ഓടയത്ത് നാലിടങ്ങളിൽ വീടുകൾക്കും ഇലക്ട്രിക് ലൈനിനു മുകളിൽ മരം വീണ് ഏറെ നേരം വൈദ്യുതി തടസവും നേരിട്ടു. എങ്ങും ആളപായമില്ല.