പാലോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയവുമായി ഗ്രാമീണ മേഖലയിലെ സ്കൂളുകൾ. ചരിത്രത്തിലാദ്യമായി മടത്തറക്കാണി ഗവ.ഹൈസ്കൂൾ 13 പേർക്ക് മുഴുവൻ A+ ഉൾപ്പെടെ 100% വിജയവും ഇളവട്ടം ബി.ആർ.എം ഹൈസ്കൂൾ 27 A+ ഉൾപ്പെടെ 100% വിജയവും ജവഹർ കോളനി ഗവ:ഹൈസ്കൂൾ 15 A+ ഉൾപ്പെടെ 100% വിജയവും പാലോട് എൻ.എസ്.എസ് സ്കൂൾ 100% വിജയവും ഇടിഞ്ഞാർ ഗവ:ട്രൈബൽ സ്കൂൾ 21 A+ ഉൾപ്പെടെ 99.32% വിജയവും ഇക്ബാൽ ഹൈസ്കൂൾ 24 A+ ഉൾപ്പെടെ 99.32% വിജയവും നന്ദിയോട് എസ്.കെ.വി.എച്ച് എസ് 37 A+ ഉൾപ്പെടെ 99.54% വിജയവും നേടി.