തിരുവനന്തപുരം:ദിനംപ്രതി വർദ്ധിക്കുന്ന പെട്രോൾ,ഡീസൽ,പാചകവാതക വിലവർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ മാർച്ച് നടത്തി.മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ കാളവണ്ടിയും സൈക്കിളും കൂടാതെ കെട്ടിവലിക്കുന്ന ഇരുചക്രവാഹനങ്ങളും അണിനിരന്നു.രാജ്ഭവനുമുമ്പിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.വിൻസന്റ് എം.എൽ.എ, റ്റി.ശരത്ചന്ദ്രപ്രസാദ്, പാലോട്രവി,വി.എസ്.ശിവകുമാർ,മൺവിളരാധാകൃഷ്ണൻ, മണക്കാട്സുരേഷ്, എ.റ്റി.ജോർജ്, എസ്.കെ.അശോക്കുമാർ,അൻസജിത റസൽ,ആറ്റിപ്രഅനിൽ,ആർ.വി.രാജേഷ്,മുടവൻമുകൾരവി, പി.കെ.വേണുഗോപാൽ തുടങ്ങിയവർ പങ്കടുത്തു.