പാറശാല:അയിര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിനായുള്ള മൊബൈൽ ഫോണുകൾ ലഭ്യമാക്കിയതിനെ തുടർന്ന് സ്‌കൂളിനെ ഡിജിറ്റലൈസ്ഡായി പ്രഖ്യാപിച്ചു.സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സമിതി ചെയർമാൻ എൻ.കെ.ശ്രീകുമാർ,പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി അയിര സുനിൽ എന്നിവർ ചേർന്ന് ഫോണുകൾ കെ.ആൻസലൻ എം.എൽ.എയ്ക്ക് കൈമാറി. ഉദ്ഘാടനവും ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.പ്രിൻസിപ്പൽ അനിൽകുമാർ, ഹെഡ്മിസ്ട്രസ് അനിത,പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ്,കാരോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, സൂസിമോൾ,മുൻ പഞ്ചായത്ത് അംഗം ടി.തങ്കരാജ്,എസ്.എം.സി ചെയർമാൻ സുനിൽ,നോഡൽ ആഫീസർ സി.ആർ.വിനു,ബി.ആർ.സി ട്രെയിനർ അജികുമാർ,സി.എം.സോജൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ: അയിര ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ ഡിജിറ്റലൈസ്ഡായി പ്രഖ്യാപിക്കുന്ന ചടങ്ങ് കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു