ഉഴമലയ്ക്കൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് സർവകാല റെക്കോർഡ്.ഇക്കുറി 139 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.എയിഡഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളാണ് സ്കൂളിൽ പരീക്ഷയെഴുതിയത്.457 പേർ പരീക്ഷയെഴുതിയതിൽ 453പേർ ഉന്നത പഠനത്തിന് അർഹതനേടി.99.2ആണ് ഇക്കുറി വിജയ ശതമാനം.139 പേർക്ക് ഫുൾ എ പ്ലസും 41പേർക്ക് 9 എപ്ലസും നേടി.അഭിമാനകരമായ വിജയം നേടിയ വിദ്യാർത്ഥികളേയും അതിന് സഹായിച്ച അദ്ധ്യാപകരേയും സ്കൂൾ മാനേജർ ഉഴമലയ്ക്കൽവേണുഗോപാൽ,പി.ടി.എ പ്രസിഡന്റ് ബി.ബിജുവും ഹെഡ്മിസ്ട്രസ് ജി.ലില്ലിയും അനുമോദിച്ചു.