ശ്രീകാര്യം :ഫ്രാറ്റ് ശ്രീകാര്യം മേഖലയുടെ നേതൃത്വത്തിൽ കൊവിഡ് മൂന്നാം തരംഗം,സന്ധിവാത രോഗങ്ങൾ എന്നീ വിഷയങ്ങളിൽ തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂമറ്റോളജി ആൻഡ് ഇമ്മ്യൂണോളജി സയൻസ് മേധാവി ഡോ.വിഷാദ് വിശ്വനാഥ് ക്ലാസ് നയിച്ചു.ഫ്രാറ്റ് മേഖല പ്രസിഡന്റ് കരിയം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ,ട്രഷറർ പി.രാമചന്ദ്രൻ തമ്പി,ഡോ.എം.എൻ.സി.ബോസ്,കെ.ശ്രീകണ്ഠൻ നായർ,ആർ.ശരത്ചന്ദ്രൻ നായർ , കെ.ഒ.അശോകൻ,ആർ.വാസുദേവൻ നായർ,സി.യശോധരൻ,മധു ആവുക്കുളം എന്നിവർ സംസാരിച്ചു.