ശ്രീകാര്യം : ഞാണ്ടുർക്കോണം സൗഹൃദ വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും കെ.കെ.സി.നമ്പ്യാർ അനുസ്മരണവും സംഘടിപ്പിച്ചു.വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിന്റ് എം.പ്രസന്നകുമാർ പഠനോപകരണ വിതരണോദ്ഘാടനവും അനുസ്മരണവും നിർവഹിച്ചു.ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് ഡി. തങ്കയ്യന് നൽകി വിതരണോദ്ഘാടനം ഫ്രാറ്റ് മേഖലാ പ്രസിഡന്റ് കരിയം വിജയകുമാർ നിർവഹിച്ചു.അസോസിയേഷൻ സെക്രട്ടറി എസ്.സുരേഷ് കുമാർ, മഹിളാസമാജം പ്രസിഡന്റ് പത്മജ ഗ്ലാഡിസ്, വത്സല ടീച്ചർ , മഹിളാസമാജം സെക്രട്ടറി ഗിരിജറോളൻസ്,അഡ്വ.രഞ്ജിനി,ജയകുമാർ,വിക്രമൻ പിള്ള,പ്രീതാ സുരേഷ്,സുധാ ജയകുമാർ,സുന്ദരേശൻ നായർ,മനോജ്, രവിന്ദ്രൻ തലച്ചിറ,അനിൽകുമാർ,ജയകുമാരി,,ബെൽസമ്മ തോമസ് എന്നിവർ സംസാരിച്ചു.