കാട്ടാക്കട: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രാമീണ മേഖലയിലെ സ്കൂളുകൾ മികച്ച വിജയം നേടി. കാട്ടാക്കട മേഖലയിൽ ആറ് സ്‌കൂളുകളിൽ നിന്നും പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.

കാട്ടാക്കട കുളത്തുമ്മൽ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 128ൽ എല്ലാപേരും വിജയിച്ച് ഇക്കുറി 100 ശതമാനം നേടി. 29വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

പ്ലാവൂർ ഹൈസ്‌കൂളിൽ 212 പേരിൽ 210 വിദ്യാർത്ഥികൾ വിജയിച്ചു 72 പേർ മുഴുവൻ എ പ്ലസ് നേടി. കാട്ടാക്കട പി.ആർ. വില്ല്യം ഹയർസെക്കൻഡറി സ്‌കൂളിൽ 228 പേരിൽ 227 പേർ വിജയിച്ചു. 65 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

പൂവച്ചൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 111 പേരിൽ 109 പേർ വിജയിച്ചു. 21 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വീരണകാവ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 229 വിദ്യാർത്ഥികളും വിജയിച്ചു. 39 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 113 പേരിൽ 11 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഉത്തരംകോട് ഇരുവേലി ഹൈസ്‌കൂളിലും പരീക്ഷയെഴുതിയ 40 പേരും വിജയിച്ചു. രണ്ടു വിദ്യാർഥികൾക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. കള്ളിക്കാട്നെയ്യാർഡാം ഹയർസെക്കൻഡറി സ്കൂളിൽ 51 വിദ്യാർത്ഥികളിൽ ഒൻപത് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വാവോട് ഹൈസ്‌കൂളിൽ 54 പേരും വിജയിച്ചു. 19 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.