തിരുവനന്തപുരം: ബക്രീദ് ദിനത്തിൽ മുസ്ലിം സഹോദരങ്ങൾക്ക് പെരുന്നാൾ നമസ്‌കാരം കോവിഡ് മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പള്ളികളിൽ നിർവഹിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറും വർക്കിംഗ് പ്രസിഡന്റ് എ.എം. ഹാരിസും ആവശ്യപ്പെട്ടു. അനുമതി നൽകിയില്ലെങ്കിൽ 19ന് കളക്ടറേറ്റുകൾക്കും സെക്രട്ടേറിയറ്റിനും മുന്നിൽ ധർണ നടത്തും.