വെള്ളറട: തുടർച്ചയായി ഏഴാം തവണയും എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് ഡബിൾ ഹാട്രിക് നേടിയ ആനാവൂർ ഗവ: എച്ച് എസ്.എസ് ഉൾപ്പെടെ മികവിന്റെ സ്വർണത്തിളക്കവുമായി മലയോര ഗ്രാമത്തിലെ വിദ്യാലയങ്ങൾ. ആനാവൂർ ഗവ. എച്ച്.എസ്.എസിൽ 23 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും പരീക്ഷ എഴുതിയ 81 പേരും മികച്ച രീതിയിൽ വിജയം നേടുകയും ചെയ്തു. പരീക്ഷ എഴുതിയ118 വിദ്യാർത്ഥികളെയും 43 മുഴുവൻ എ പ്ലസോടെ വിജയിപ്പിച്ച മൈലച്ചൽ ഹയർ സെക്കൻഡറി സ്കൂളിനും നൂറിന്റെ തിളക്കം തന്നെയാണ്. ഒറ്റ ശേഖരമംഗലം ജനാർദനപുരം എച്ച്.എസ്.എസിൽ 242 പേരിൽ എല്ലാ പേരും വിജയിക്കുകയും 66 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു. കാരക്കോണം പി.പി.എം എച്ച് എസ് എസിൽ 253 വിദ്യാർത്ഥികൾ നൂറിന്റെ നിറവിൽ 76 പേർ മുഴുവൻ എ പ്ലസ് ഓടെ വിജയിച്ചു.24 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കിഴാറൂർ ഗവ: എച്ച് എസ് എസിൽ 87 ൽ 86 പേരും വിജയിച്ചു.133 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ അമ്പൂരി സെൻ്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്ക്കൂളിൽ 27 പേർ മഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടുകയും 131 പേർ വിജയിക്കുകയും ചെയ്തു.83 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഉണ്ടൻ കോട് സെന്റ് ജോൺസ് എച്ച് .എസ് .എസിൽ 281 പേരിൽ 279 വിദ്യാർത്ഥികൾ വിജയിച്ചു.