നെടുമങ്ങാട്: യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ" എന്ന മുദ്രാവാക്യമുയർത്തി വേങ്കവിള ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബിൻ ഷീരജ്നാരായണന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് യൂസഫ് കല്ലറ,കോൺഗ്രസ് മൂഴി മണ്ഡലം പ്രസിഡൻറ് ജി.ചിത്രരാജൻ, ഡി.സി.സി അംഗം കെ.ശേഖരൻ,ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ആനാട് സുരേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കല്ലിയോട് ഭുവനേന്ദ്രൻ, ഇര്യനാട് രാമചന്ദ്രൻ,വേട്ടംപള്ളി സനൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ രതീഷ് മന്നൂർക്കോണം,ആദർശ്.ആർ.നായർ, അഭിഷേക്, ആനന്ദ്, യദു,സനൽ തുടങ്ങിയവർ നേതൃത്വം നൽകി.