കിളിമാനൂർ: എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം വിജയം നേടി കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന ശരാശരിക്കൊപ്പംനിന്നു. ആകെ പരീക്ഷ എഴുതിയ 523 വിദ്യാർത്ഥികളിൽ 517 പേരും വിജയിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 210. 9 എ പ്ലസ് നേടിയവർ 53 പേരാണ്. മികച്ച ഗ്രേഡ് നേടിയാണ് ഭൂരിഭാഗം കുട്ടികളും ഉപരിപഠനത്തിന് അർഹത നേടിയത്. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.