തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പരിപാടിയുടെ ഭാഗമായി ഓണത്തിന് 'ഒരു മുറം പച്ചക്കറി" പദ്ധതി നടപ്പിലാക്കുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ എസ്.എം.വി സ്‌കൂളിൽ കാർഷിക ജോലികൾ ആരംഭിച്ചു. മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിം, പ്രോജക്ട് ഓഫീസർ അജികുമാർ, കൃഷി ഓഫീസർ എന്നിവർ പങ്കെടുത്തു. കഴക്കൂട്ടം മണ്ഡലത്തിലെ പള്ളിത്തുറ ആറ്റിൻകുഴി ഗവ. എൽ.പി.എസിലും വട്ടിയൂർക്കാവ് വാർഡിലെ കുടപ്പനക്കുന്ന് ഗവ. യു.പി.എസിലും പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചിട്ടുണ്ട്. നേമം, കോവളം മണ്ഡലങ്ങളിലും പദ്ധതി ഉടൻ ആരംഭിക്കും.