തിരുവനന്തപുരം: നഗരസഭയിലെ ജീവനക്കാരുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങളുടെ ന്യായമായ പരാതികൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മേയർ ആര്യാരാജേന്ദ്രൻ അറിയിച്ചു. നഗരസഭയിലെ ജീവനക്കാർ ഉൾപ്പെട്ട പട്ടികജാതി ഫണ്ട് തട്ടിപ്പ്, നഗരത്തിലെ ബേക്കറി ഉടമയിൽ നിന്നും ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചത് എന്നിങ്ങനെയുള്ള സംഭവങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പൊതുജനങ്ങളുടെ പരാതികൾ മേയറുടെ ഓഫീസിൽ നേരിട്ടോ പരാതി പരിഹാര സെൽ മുഖാന്തിരമോ അറിയിക്കാം. നിജസ്ഥിതിയുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു.