police
പാട്യാലയിൽ നടന്ന ദേശീയ അത് ല​റ്റിക് മത്സരങ്ങളിൽ വിജയികളായ കേരളാ പൊലീസ് ടീമംഗങ്ങൾ പൊലീസ് മേധാവി അനിൽകാന്തിനൊപ്പം.

തിരുവനന്തപുരം: പാട്യാലയിൽ നടന്ന ദേശീയ അത് ല​റ്റിക് മീ​റ്റിൽ മെഡൽ നേടിയ കേരള പൊലീസ് താരങ്ങളെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അനുമോദിച്ചു.

ലോംഗ്ജംപിൽ സ്വർണ്ണം നേടിയ മുഹമ്മദ് അനീസ്, 110 മീ​റ്റർ ഹർഡിൽസിലും 4*100 മീ​റ്റർ റിലേയിലും വെളളിമെഡൽ നേടിയ സി.ഫയാസ്, 4*100 മീ​റ്റർ റിലേയിൽ വെളളിമെഡൽ നേടിയ കെ.പി.അശ്വിൻ എന്നിവരെയാണ് പൊലീസ് മേധാവി അനുമോദിച്ചത്. സെൻട്റൽ സ്‌പോർട്സ് ഓഫീസർ കൂടിയായ എ.ഡി.ജി.പി മനോജ് എബ്റഹാം, മ​റ്റ് മുതിർന്ന പൊലീസ് ഓഫീസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.