തിരുവനന്തപുരം: വൈ.എം.സി.എ കൊല്ലം ഈസ്റ്ര് വില്ലേജിൽ കൈവശം വച്ച 84സെന്റ് സ്ഥലം ഒഴിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചു. 2007ൽ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വൈ.എം.സി.എ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉചിതമായ തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. ഫെമ, ഫെറ നിയമങ്ങൾക്ക് വിരുദ്ധമായാണ് വൈ.എം.സി.എ സ്ഥലം കൈവശം വയ്ക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 1985-86 മുതൽ 6 കോടിരൂപയോളം പാട്ടത്തുക വൈ.എം.സി.എ സർക്കാരിലേക്ക് അടയ്ക്കാനുണ്ട്.