dddd

തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ കർക്കടക ശ്രീബലി നടത്തും. 10ന് തുടങ്ങിയ ആനികളഭത്തിന്റെ അവസാന ദിനവും ദക്ഷിണായന പുണ്യകാലത്തിന്റെ തുടക്കവുമാണ് നാളെ. രാത്രി 8.15ന് പദ്മനാഭ സ്വാമിയുടെയും നരസിംഹമൂർത്തിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങൾ ഗരുഡ വാഹനത്തിൽ എഴുന്നള്ളിക്കും. കർക്കടക ശ്രീബലിയോടൊപ്പം വലിയ കാണിക്കയുമുണ്ടാകും. നാളെ ഭക്തജനങ്ങൾക്കും കാണിക്ക സമർപ്പിക്കാം.