തിരുവനന്തപുരം: കെ. ബാലകൃഷ്ണന്റെ 37-ാം ചരമവാർഷിക ദിനത്തിൽ പുരോഗമനവിചാരവേദി സംഘടിപ്പിച്ച അനുസ്മരണയോഗം ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാബു ദിവാകരൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കോരാണി ഷിബു, പുരോഗമനവിചാര വേദി ജില്ലാ സെക്രട്ടറി പേട്ട സജീവ് , പുരോഗമന വിചാരവേദി സംസ്ഥാന ട്രഷറർ കുളക്കട പ്രസന്നൻ എന്നിവർ പങ്കെടുത്തു.