
ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രേക്ഷക പ്രീതിയും ആരാധകവൃന്ദവും സ്വന്തമാക്കിയ താരമാണ് അൻസിബ ഹസൻ. ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതാക്കൈൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ദൃശ്യം ടു. സിനിമയിൽ മോഹൻലാലിന്റെ മക്കളായി അഭിനയിച്ചത് അൻസിബ ഹസനും എസ്തർ അനിലും ആയിരുന്നു. ദൃശ്യം ആദ്യ ഭാഗത്തിലെ അഭിനയം തന്നെ താരത്തിന് മികവുറ്റതാക്കാൻ കഴിഞ്ഞിരുന്നു. നടിയായും നർത്തകിയായും ടെലിവിഷൻ അവതാരകയായും കഴിവ് തെളിയിച്ച താരം 2008ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ ബാലതാരമായാണ് അരങ്ങേറിയത്. സോഷ്യൽ മീഡിയയിലും സജീവമായ അൻസിബ പങ്കുവയ്ക്കുന്ന ഫോട്ടോസ് വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു അസ്ഥികൂടത്തെടൊപ്പം നിന്നിട്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ദൃശ്യം പുറത്തു വന്നതിനു ശേഷം ആയതുകൊണ്ട് വളരെ മികച്ച പ്രതികരണങ്ങളാണ് ആ ഫോട്ടോ ഷൂട്ടിന് ലഭിച്ചത്. അതിനു ശേഷം സ്വിമ്മിംഗ് പൂൾ ഫോട്ടോകളും വൈറലായിരുന്നു.

വീണ്ടും പുത്തൻ ഫോട്ടോകളുമായി താരം സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ്. കറുത്ത സാരിയുടുത്ത് വഴിയരികിൽ നിൽക്കുന്ന ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.