വെഞ്ഞാറമൂട്:പൊതുചന്തയിൽ ചൊവ്വ,വെളളി ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ 8 വരെ കാലിച്ചന്ത പ്രവർത്തിക്കും.ബുധൻ, ശനി ദിവസങ്ങളിൽ നടന്നുവന്ന കാലി വിൽപ്പനയ്ക്ക് തിരക്കേറിയതുകൊണ്ടാണ് കാലിച്ചന്തയ്ക്ക് മാത്രമായി രണ്ട് ദിവസം അനുവദിക്കാൻ നെല്ലനാട് പഞ്ചായത്ത് തീരുമാനിച്ചത്.നിലവിൽ മീൻ വില്പന നടത്തുന്ന സ്ഥലത്താണ് ചൊവ്വ,വെള്ളി ദിവസങ്ങളിൽ കാലിച്ചന്ത പ്രവർത്തിക്കുന്നത്.ആദ്യ ചന്ത ചൊവ്വാഴ്‌ച തുടങ്ങിയപ്പോൾ തന്നെ നൂറോളം കാലികളെ വിൽപ്പനയ്ക്ക് കൊണ്ട് വന്നിരുന്നു.പ്രദേശത്തെ ഏറ്റവും പഴക്കമുള്ള പൊതു ചന്തയാണ് വെഞ്ഞാറമൂടിലേത്.ആദ്യ ദിവസം കൊല്ലം ജില്ലയിൽ നിന്നുവരെ ആടുമാടുകളെ വിൽപ്പനയ്ക്ക് കൊണ്ട് വന്നിരുന്നു.കാലിച്ചന്തയ്ക്ക് കൂടുതൽ സൗകര്യം ചെയ്ത് കൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ പറഞ്ഞു.