rilksha

കിളിമാനൂർ:ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻ കുഴി മുതൽ കിളിമാനൂർ ജംഗ്ഷൻ വരെ റിക്ഷ ഒരുട്ടൽ സമരം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.ആർ.ജോഷി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി മെമ്പർ കെ.നാളിനൻ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ എ.ആർ.ഷമീം,ബ്ലോക്ക് ഭാരവാഹികളായ ഹരിശങ്കർ,മോഹൻലാൽ മണ്ഡലം ഭാരവാഹി ഫസലുദ്ദീൻ എന്നിവർ നേതൃത്വം നൽകി.