വിതുര: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള വിതുര അടിപറമ്പ് ജഴ്സിഫാമിൽ വിതുര പഞ്ചായത്ത് ഒരുകോടിരൂപ വിനിയോഗിച്ച് മഹാത്മാഗാന്ധി ദേശീയഗ്രാമീണപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും. ജില്ലാപഞ്ചായത്ത്പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലാമൃഗസംരക്ഷണ ഒാഫീസർ ഡോ.ടി.എം.ബീനാബീവി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാബീഗം,ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.സുനിത,സി.ആർ.സലൂജ,എം.ജലീൽ, വിളപ്പിൽരാധാകൃഷ്ണൻ,എം.ജലീൽ,വെള്ളനാട് ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് ഡി.ഇന്ദുലേഖ,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,ബ്ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ജില്ലാപഞ്ചായത്തംഗം എ.മിനി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ഷാജി, വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്,ഫാം ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോസ്ക്രിസ്റ്റഫർരാജ്.ജി.എൽ, പഞ്ചായത്ത്സെക്രട്ടറി ജോസഫ്.എം.ബിജു, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ എന്നിവർ പങ്കെടുക്കും.