വിതുര:എസ്.എസ്.എൽ.സി പരീക്ഷയിൽ തൊളിക്കോട് ഗവൺമെൻറ്ഹയർസെക്കൻഡറി സ്കൂൾ ഇക്കുറിയും നൂറ് ശതമാനം വിജയം നേടി.97 കുട്ടികളാണ് പരീക്ഷ എഴുതിയത്.17 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.കഴിഞ്ഞവർഷവും നൂറുശതമാനം വിജയം നേടിയിരുന്നു.ചെറ്റച്ചൽ ഗവൺമെന്റ് ഹൈസ്കൂളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.തുടർച്ചയായി ഏഴാം തവണയാണ് സ്കൂൾ നൂറുമേനി വിജയം നേടുന്നത്.28 പേർ പരീക്ഷഎഴുതി.രണ്ട് വിദ്യാർത്ഥികൾക്ക് എല്ലാവിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.പനയ്ക്കോട് വി.കെ.കാണി സ്കൂൾ 99 ശതമാനം വിജയം നേടി.ഇവിടെ 70 പേർ പരീക്ഷഎഴുതി.21 വിദ്യാർത്ഥികൾക്ക് എല്ലാവിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.