chacko

കുഞ്ചാക്കോ ബോബൻ, വിനായകൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പട എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ഇ ഫോർ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി.വി സാരഥി, ഡോ. എ. വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച് കമൽ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. 2020 മാർച്ചിൽ ലോക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. പടയുടെ അര ദിവസത്തെ ഷൂട്ടിംഗിന് സെക്രട്ടേറിയറ്റിൽ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. കേരളത്തിൽ സിനിമ ചിത്രീകരണം വൈകുന്നതുകൂടി കണക്കിലെടുത്ത് പടയുടെ തുടർ ഭാഗങ്ങൾ മൈസൂരിൽ ചിത്രീകരിക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. കമൽ കെ.എം. തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം. എഡിറ്റർ: ഷാൻ മുഹമ്മദ്.