തിരുവനന്തപുരം: സാങ്കേതിക വിഷയങ്ങളിൽ പരിശീലനം ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക വിദ്യയിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനായി കേരള ഡിജിറ്റൽ സർവകലാശാല സൗജന്യ ബ്ലോക്‌ചെയിൻ ഫൗണ്ടേഷൻ പ്രോഗ്രാം തുടങ്ങുന്നു. കേരള ബ്ലോക്‌ചെയിൻ അക്കാഡമിയുടെയും
കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെയും പങ്കാളിത്തത്തോടെ നടത്തുന്ന പ്രോഗ്രാം സയൻസ്, എൻജിനീയറിംഗ്, ആർട്‌സ് വിദ്യാർത്ഥികൾക്കും പ്രയോജനപ്രദമാകുമെന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് കേരള ഡിജിറ്റൽ സർവകലാശാല ഡീൻ എസ്. അഷറഫ് അറിയിച്ചു.
ബ്ലോക്‌ചെയിൻ ടെക്‌നോളജിയുടെ സാദ്ധ്യത, പരിമിതികൾ, ഭാവിയിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ എന്നിവയുൾക്കൊള്ളുന്നതാണ് 30 മണിക്കൂറുള്ള പ്രോഗ്രാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഡിജിറ്റൽ ബ്ലോക്‌ചെയിൻ സർട്ടിഫിക്കറ്റ് നൽകും. ഓൺലൈനായി പ്രതിവാര ക്ലാസുകളാണ് നടത്തുന്നത്. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ജൂലായ് 19 മുതൽ രജിസിട്രേഷൻ http://prajna.duk.ac.in/ എന്ന ലിങ്ക് വഴി ആരംഭിക്കും.