plus

തിരുവനന്തപുരം:എസ്.എസ്.എൽ.സി വിജയ ശതമാനം കൂട‌ിയെങ്കിലും ഉപരിപഠനത്തിന് അർഹത നേടിയ എല്ലാവർക്കും പ്ളസ് വണ്ണിന് പ്രവേശനം കിട്ടും. എന്നാൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് മൂന്ന് മടങ്ങായി കൂടിയതിനാൽ ഇഷ്‌ടവിഷയം എല്ലാവർക്കും കിട്ടിയെന്നുവരില്ല.

1,21,318 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ്. കഴിഞ്ഞതവണ 41,906 ആയിരുന്നു. ആകെ വിജയികൾ 4,19,65. കഴിഞ്ഞ വർഷത്തെക്കാൾ 2,550 പേർ കൂടുതൽ.

കഴിഞ്ഞ വർഷം ജയിച്ചവർക്കെല്ലാം പ്രവേശനം നൽകിയിട്ടും പ്ളസ് വണ്ണിന് ഏറെ സീറ്റുകൾ ഒഴിഞ്ഞുകിടന്നു.

പ്ലസ് വൺ ഇത്തവണ

ആകെ സീറ്റ് 3,61,746

സർക്കാർ സ്‌കൂൾ 1,41,050

എയ്ഡഡ് 1,65,100

അൺ എയ്ഡഡ് 55,596.

സയൻസ് 1,85,976

(എയ്ഡഡ് - 88,800. സർക്കാർ- 64,000, അൺ എയ്ഡഡ് -33,176 )

 ഹ്യുമാനിറ്റീസ് 69,853

(സർക്കാർ -33,800, എയ്ഡഡ് -29,550, അൺ എയ്ഡഡ് - 6,503)

കോമേഴ്സ് 1,05,917

(സർക്കാർ- 43,250, എയ്ഡഡ് -46,750, അൺ എയ്ഡഡ്- 55,596)

വി.എച്ച്.എസ്.ഇ 27,500

പോളിടെക്‌നിക് 22,000

ഐ.ടി.സി, ഐ.ടി.ഐ 27,000

ഏകജാലകം മെരിറ്റ്

സയൻസ് 1,16,872

ഹ്യുമാനിറ്റീസ് 51,200

കോമേഴ്സ് 70,976

മാനേജ്മെന്റ് ക്വാട്ട

സയൻസ് 20,880

ഹ്യുമാനിറ്റീസ് 6,954

കോമേഴ്സ് 10,965

കമ്മ്യൂണിറ്റി ക്വാട്ട

സയൻസ് 11,520

ഹ്യുമാനിറ്റീസ് 3,819

കോമേഴ്സ് 6,120

അൺഎയ്ഡഡ്

സയൻസ് 33,176

ഹ്യുമാനിറ്റീസ് 6,503

കോമേഴ്സ് 15,917

സ്പോർട്സ് ക്വാട്ട

സയൻസ് 3,528

ഹ്യുമാനിറ്റീസ് 1,377

കോമേഴ്സ് 1,939

സ്‌കൂളുകൾ

സർക്കാർ 819

എയ്ഡഡ് 846

അൺ എയ്ഡഡ് 361