നെയ്യാറ്റിൻകര: വിദ്യാ തരംഗിണി പദ്ധതി പ്രകാരം സ്കൂൾ വിദ്യാർഥികൾക്കു സ്മാർട്ട്‌ ഫോൺ വാങ്ങുന്നതിനായി നെയ്യാറ്റിൻകര താലൂക്ക് പ്രവാസി സഹകരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ പലിശ രഹിത വായ്പാ പദ്ധതി ആരംഭിച്ചു.കെ ആൻസലൻ എം.എൽ.എ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ പി കെ രാജ്‌മോഹന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ്‌ അമരവിള സലിം,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെകെ ഷിബു,എൻ.കെ അനിതകുമാരി,കൊല്ലയിൽ രാജൻ, അഡ്വ കെആർ പത്മകുമാർ,ശ്രീകുമാരൻ നായർ,സഹകരണ സംഘo ഇൻസ്‌പെക്ടർ അനിൽ കുമാർ,സെക്രട്ടറി ഷീബ എന്നിവർ പങ്കെടുത്തു