നെയ്യാറ്റിൻകര:സ്വർണക്കടത്തുകാരെയും മയക്കുമരുന്ന് മാഫിയകളെയും സംരക്ഷിക്കുന്ന പിണറായി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത യുവമോർച്ച പെരുമ്പഴുതൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ യുവമോർച്ച ജില്ല പ്രസിഡന്റ് ആർ.സജിത്ത് ഉദ്ഘാടനം ചെയ്തു.യുവമോർച്ച ഏരിയ പ്രസിഡന്റ് മാമ്പഴക്കര ദിലീപ്,യുവമോർച്ച ജില്ലാ ട്രഷറർ ചൂണ്ടിക്കൽ ഹരി,യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ആർ ശ്രീലാൽ, മണ്ഡലം ഭാരവാഹികളായ മാറാടി അഖിൽ,പൂകൈത ശിവകുമാർ,അനൂപ് മഹേശ്വർ,നിലമേൽ മനോജ്, ചെങ്കൽ നിധിൻ എന്നിവർ പങ്കെടുത്തു.ഏരിയ ജനറൽ സെക്രട്ടറി വടകോട് രഞ്ജിത്,ശിവജിനഗർ സുജിൻ, ഏരിയ ഭാരവാഹികളായ കീളിയോട് സുബിൻരാജ്, മുടിപ്പുര നന്ദു, മാമ്പഴക്കര ലാൽകൃഷ്ണ എന്നിവർ പങ്കെടുത്തു.
caption: ഭാരതീയ ജനത യുവമോർച്ച പെരുമ്പഴുതൂർ ഏരിയ കമ്മിറ്റിയുടെ ധർണ യുവമോർച്ച ജില്ല പ്രസിഡന്റ് ആർ.സജിത്ത് ഉദ്ഘാടനം ചെയ്യുന്നു