church

നെയ്യാറ്റിൻകര:നിഡ്സ് സമരിറ്റൻസ് ടാസ്ക് ഫോഴ്സും കാരിത്താസ് ഇന്ത്യയും സംയുക്തമായി കൊവിഡ് രോഗികൾക്കായി ഓക്സിജൻ കോൺസൻട്രേറ്റ് ലഭ്യമാക്കുന്ന പദ്ധതി നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പ്രധാനപെട്ട ആശുപത്രികളിൽ മാത്രമുളള സംവിധാനം കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ.പോൾ മുഞ്ഞേലിയുടെ ഇടപെടലിലൂടെയാണ് നിഡ്സ് സമരിറ്റൻസ് ടാസ്ക് ഫോഴ്സിന് ലഭ്യമാക്കിയത്.കൂടാതെ നെയ്യാറ്റിൻകര രൂപതയിലെ 11 ഫൊറോനകളെയും ഉൾപ്പെടുത്തി ഡിസാസ്റ്റർ ക്ലിനിക്, കൊവിഡ് ഇൻഫർമേഷൻ സപ്പോർട്ട് സെന്ററിനും തുടക്കം കുറിച്ചു.കാരിത്താസ് ഇന്ത്യയുടെ റിസ്ക് റിഡക്ഷൻ പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. നിഡ്സ് പ്രസിഡന്റ് മോൺ.ജി.ക്രിസ്തുദാസ്,നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ.ബി.ആന്റോ,കാരിത്താസ് ഇന്ത്യ നെയ്യാറ്റിൻകര രൂപത കോ-ഓഡിനേറ്റൻ ബിജു ആന്റണി,വ്ളാത്താങ്കര മേഖല ആനിമേറ്റർ ഷൈല മാർക്കോസ് എന്നിവർ പങ്കെടുത്തു.

caption: നിഡ്സ് സമരിറ്റൻസ് ടാസ്ക് ഫോഴ്സും കാരിത്താസ് ഇന്ത്യയും സംയുക്തമായി കൊവിഡ് രോഗികൾക്കായി ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റ് പദ്ധതി നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസന്റ് സാമുവൽ ഉദ്ഘാടനം ചെയ്യുന്നു