നെയ്യാറ്റിൻകര:നഗരസഭ പ്രദേശത്ത് കൂടുതൽ സ്പോട്ട് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.ഷിബുവിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ജില്ലാ മെഡിക്കൽ ആഫീസർക്ക് നിവേദനം നൽകി. 18 നും 45 വയസിനും ഇടയിലുളളവർക്ക് വാർഡ് അടിസ്ഥാനത്തിൽ സ്പോട്ട് വാക്സിൻ നൽകണമെന്ന് കൗൺസിലർമാരായ ഗ്രാമം പ്രവീൺ, മഞ്ചത്തല സുരേഷ് എന്നിവർ ഡി.എം.ഒയോട് ആവശ്യപ്പെട്ടു.നഗരസഭ പ്രദേശത്ത് കൂടുതൽ സ്പോട്ട് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.ഷിബുവിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ജില്ലാ മെഡിക്കൽ ആഫീസറെ കണ്ട് നിവേദനം നൽകുന്നു