തിരുവനന്തപുരം:ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി ഡോക്ടർമാർ ഇന്നലെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ, കൊവിഡ് പ്രതിരോധവും, ചികിത്സയും, കൊവിടാനാന്തര ചികിത്സയും സർക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രദ്ധക്ഷണിക്കൽ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ.പി ബാബുരാജൻ സംഗമം ഉദ്ഘാടനം ചെയ്തു.ജോയിന്റ് സെക്രട്ടറി ഡോ. പി.എ യഹിയ, ട്രഷറർ ഡോ. അനിൽ കുമാർ റ്റി.പി, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ ഡോ.ഷഫീഖ്,ഡോ.ജയപ്രസാദ് കരുണാകരൻ,ഡോ.ഭദ്രൻ, ഡോ.ഹ്യുബർട്ട്, ഡോ, ഷാജിക്കുട്ടി,സോ.അഖിൽ,ഹോമിയോ സ്നേഹികൾ ശ്രീ. ഷാജി,കുമാരി സന്മനസ്,ജോൺസൺ ഇടയാറന്മുള,അഡ്വ.ജീജ എന്നിവർ പങ്കെടുത്തു.