ബാലരാമപുരം: ഒരു വർഷം രണ്ട് കോടി യുവജനങ്ങൾക്ക് തൊഴിലവസരം നൽകാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എൻ.ഡി.എ സർക്കാർ കഴിഞ്ഞ എഴ് വർഷമായി യുവാക്കളെ പറ്റിക്കുകയാണെന്ന് യുവജനതാദൾ (എസ് )​കല്ലിയൂർ പഞ്ചായത്ത് പ്രവർത്തക സമ്മേളനം ആരോപിച്ചു.സമ്മേളനം ജനതാദൾ(എസ്)​ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.അഡ്വ.എസ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.യുവജനതാദൾ (എസ്)​ ജില്ലാ പ്രസിഡന്റ് പാപ്പനംകോട് രതീഷ്,​ ബാലരാമപുരം സുബ്ബയ്യൻ,​ തെന്നൂർക്കോണം ബാബു,​ പാലപ്പൂര് സുരേഷ്,​ ഇ.സ്റ്റാൻലി റോസ്,​ എസ്.റാണി,​ എം.അനിൽകുമാർ,​ എം.ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.യുവജനതാദൾ കല്ലിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി എം.എസ്.ശ്രീജിത്ത്,​ വൈസ് പ്രസിഡന്റായി എസ്.ശിവപ്രസാദ്,​ സെക്രട്ടറിയായി എസ്.രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു.