കടയ്ക്കാവൂർ: മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ എം.ഡിയും കടയ്ക്കാവൂർ സ്വദേശിയുമായ ഡോ. സബൈൻ തന്റെ പിതാവിന്റെ ചരമദിനം പ്രമാണിച്ച് 20 പേർക്ക് ധനസഹായം നൽകി. ആദ്യത്തെ 10 പേർക്കുള്ള ധനസഹായ വിതരണം എം.എൽ.എ വി. ശശി നിർവഹിച്ചു. കടയാക്കവൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീല, ചിറയിൻകീഴ് പഞ്ചായത്തു വൈസ് പ്രസിഡന്റ് സരിത, മുൻ അഞ്ചുതെങ്ങ് പഞ്ചായത്തു വൈസ് പ്രസിഡന്റ് എസ്. പ്രവീൺചന്ദ്ര, മുൻ കടയ്ക്കാവൂർ പഞ്ചായത്ത് മെമ്പർ എസ്.ആർ.ജ്യോതി, ഔർ ടീം കടയ്ക്കാവൂർ സെക്രട്ടറി അൻവിൻ മോഹൻ, സജൻ.എസ് എന്നിവർ പങ്കെടുത്തു.