ambulance

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ജനങ്ങളുടെ സംഭാവന ഉപയോഗിച്ച് വാങ്ങിയ ജനകീയ ആംബുലൻസിന്റെ ഉദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് അഡ്വ. ഫിറോസ് ലാൽ, എം.എ. വാഹിദ്, ജെ. ബിജു, രേണുക, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ, പി. മണികണ്ഠൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി. വിജയകുമാർ, മോനി ശാർക്കര തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെ വ്യാപാര വ്യവസായി ഏകോപനസമിതി ചിറയിൻകീഴ് യൂണിറ്റ് പ്രസിഡന്റ് അനിൽ ചാമ്പ്യനും സെക്രട്ടറി നൗഷാദും ചേർന്ന് ആദരിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ നന്ദിയും പറഞ്ഞു.