തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ളയുടെയും കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ. കാമരാജിന്റെയും ജന്മദിനം ഡി.സി.സിയിൽ ആഘോഷിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ നേതൃത്വത്തിൽ ഇരുവരുടെയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കടകംപള്ളി ഹരിദാസ്, ആർ. ഹരികുമാർ, എസ്. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പാളയം അയ്യങ്കാളിഹാളിനു സമീപമുള്ള പട്ടം പ്രതിമയിൽ നടന്ന പുഷ്പാർച്ചനയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ, മണക്കാട്സുരേഷ്, കടകംപള്ളിഹരിദാസ്, കൈമനം പ്രഭാകരൻ, ആർ.ഹരികുമാർ, എസ്.കൃഷ്ണകുമാർ, ആർ.ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

പട്ടം അനുസമരണ സമതിയുടെ നേതൃത്വത്തിൽ പാളയം അയ്യങ്കാളിഹാളിനു സമീപമുള്ള പട്ടം താണുപിള്ളയുടെ പ്രതിമയിൽ ഉമ്മൻ ചാണ്ടി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡോ. കെ മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ, മണക്കാട് സുരേഷ്, കൈമനം പ്രഭാകരൻ,വിനോദ് കൃഷ്ണ ,പാളയം ഉദയൻ ,പട്ടം സുധീർ ,അമ്പലത്തറ താജുദീൻ, പട്ടം തുളസി തുടങ്ങിയവർ പങ്കെടുത്തു.