കല്ലമ്പലം:സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കായംകുളം മുതൽ രാജ്ഭവൻ വരെ 100 കിലോമീറ്റർ പ്രതിഷേധ സൈക്കിൾ റാലിക്ക് ജില്ലാതിർത്തിയായ നാവായിക്കുളത്ത് സ്വീകരണം നൽകി.സൈക്കിൾ റാലിയുടെ ഫ്ലാഗ് ഒഫ് വർക്കല കഹാർ നിർവഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥ്,സംസ്ഥാന സെക്രട്ടറിമാരായ എൻ.എസ്.നുസൂർ,അരുൺ, ജില്ലാ പ്രസിഡന്റ് സുധീർഷ,നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിഹാദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എം.എം.താഹ,കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ,ഡി.സി.സി സെക്രട്ടറി അഡ്വ.ഷാലി,അഡ്വ.റിഹാസ്,മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ,കുടവൂർ നിസാം,എ.ഐ.യു.ഡബ്ല്യു.സി വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സിയാദ് എന്നിവർ പങ്കെടുത്തു.