വെള്ളറട: വെള്ളറട ഗ്രാപഞ്ചായത്ത് വക സ്റ്റേഡിയത്തിൽ നിന്നും മണ്ണ് കടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണ ജില്ലാ ട്രഷറർ നിഷാന്ത് സുഗുണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി.നായർ, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. പ്രദീപ്, ചൂണ്ടിക്കൽ ശ്രീകണ്ഠൻ, ചൂണ്ടിക്കൽ ഹരി, കെ.എസ്. സുനിൽ, അമൃത് പ്രദീപ്, സുരേഷ്, ദീപ സനൽ എന്നിവർ സംസാരിച്ചു.
caption: ബി.ജെ.പി വെള്ളറട പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണയിൽ ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി.നായർ സംസാരിക്കുന്നു