ബാലരാമപുരം:സ്ത്രീ സുരക്ഷ ബോധവത്ക്കരണത്തിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച സ്നേഹഗാഥയ്ക്ക് തുടക്കമായി.പള്ളിച്ചൽ കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയിൽ നടന്ന സ്നേഹഗാഥ സ്ത്രീ സുരക്ഷ സദസ് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി എം.മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻറ് സെക്രട്ടറി കെ.എസ്.പ്രദീപ്. എം.കെ.സാവിത്രി ,ജെ.സനിൽകുമാർ,പള്ളിച്ചൽ സുനിൽ,പ്രമേദിനി തങ്കച്ചി ,ശ്രീ കല എന്നിവർ സംസാരിച്ചു
ഫോട്ടോ - പള്ളിച്ചൽ കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയിൽ നടന്ന സ്നേഹഗാഥ സ്ത്രീ സുരക്ഷ സദസ്സ് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്യുന്നു