dddd

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം: നാല്. വിദ്യാഭ്യാസ യോഗ്യത: (1) എമർജൻസി മെഡിസിൻ വിഭാഗത്തിൽ പി.ജി, പ്രസ്തുത വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ മെഡിസിൻ/ജനറൽ സർജറി/ പൾമണറി മെഡിസിൻ/ അനസ്‌തേഷ്യ/ ഓർത്തോപീഡിക്സ് വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. (2) ടി.സി.എം.സി രജിസ്‌ട്രേഷൻ. പ്രതിമാസ വേതനം: 70,000 രൂപ. കരാർ കാലാവധി ഒരുവർഷം. താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകിട്ട് അഞ്ചിന് മുമ്പായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭ്യമാക്കണം.