nadayyara-hs

വർക്കല: വർക്കല നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് മേഖലകളിലെ 16 സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 2375 കുട്ടികളിൽ 2339 പേർ വിജയിച്ചു. 671 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. നടയറ മുസ്ലിം എച്ച്.എസ്, പകൽക്കുറി എച്ച്.എസ്, പളളിക്കൽ എച്ച്.എസ്, മടവൂർ എൻ.എസ്.എസ്. എച്ച്.എസ്, പനയറ എസ്.എൻ.വി.എച്ച്.എസ്, മേൽവെട്ടൂർ ജെംനോ എച്ച്.എസ്, ഇടവ ലിറ്റിൽ ഫ്ലവർ എച്ച്.എസ് എന്നീ ഏഴ് സ്കൂളുകളിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. മറ്റു സ്കൂളുകളിലും മികച്ച വിജയമാണ്.മണ്ഡലത്തിലെ പൊതു സ്ഥിതി പരിശോധിച്ചാൽ 98.5 ശതമാനമാണ് വിജയം. അടച്ച് പൂട്ടൽ ഭീഷണി നേരിട്ട നടയറ ഗവ. മുസ്ലിം എച്ച്.എസ് അഭിമാനകരമായ വിജയമാണ് നേടിയത്. ഇവിടെ നിർദ്ധനകുടുംബങ്ങലിൽ നിന്നുളളവരാണ് കൂടുതലും വിദ്യാർത്ഥികൾ. അഡ്വ. വി.ജോയി എം.എൽ.എ നടയറ സ്കൂളിലെത്തി കുട്ടികൾക്ക് മധുരം നൽകി.മുൻ എച്ച്.എം സൈല, എച്ച്.എം ഇൻ ചാർജ്ജ് ഗംഗ, പിടിഎ പ്രസിഡന്റ് സാബിർ, എസ്.എം.സി ചെയർമാൻ ബദറുദ്ദീൻ,സ്കൂൾ വികസന സമിതി ചെയർമാൻ റഫീഖ്, കൺവീനർ മുബാഷ്, മുൻ പിടിഎ പ്രസിഡന്റ് സുൽഫിക്കർ,മദർ പിടിഎ പ്രസിഡന്റ് മാഷിദ,സ്റ്റാഫ് സെക്രട്ടരി പവിത്രൻ, പിടിഎ അംഗം നസീർ കോണുവിള, പൂർവ്വ വിദ്യാർത്ഥി ഭാരവാഹി ഷഫീഖ് എന്നിവർ പങ്കെടുത്തു.