con

ആര്യനാട്: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് ധനസഹായമെത്തിച്ച് എ.ഐ.സി.സി നിരീക്ഷകൻ രാമലിംഗറെഡ്ഡി വാക്കുപാലിച്ചു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവേളയിൽ യു.ഡി.എഫിന്റെ പ്രചാരണത്തിനിടയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രദീപിന്റെ വീട്ടിൽ മുൻ കർണാടക ആഭ്യന്തര വകുപ്പ് മന്ത്രിയും നിയമസഭ തെരഞ്ഞെടുപ്പിലെ എ.ഐ.സി.സി നിരീക്ഷകനുമായിരുന്ന രാമലിംഗ റെഡ്ഡി സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹം കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ്.ജലീൽ മുഹമ്മദ് പ്രദീപിന്റെ വീട്ടിലെത്തി തുക മാതാവിന് കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരായ സി.ആർ.ഉദയകുമാർ, മലയടി പുഷ്പാംഗദൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം ടി.സുനിൽ കുമാർ, മണ്ഡലം പ്രസിഡന്റ്‌ ഷിജി കേശവൻ, ജയകുമാർ, സുപ്രഭ, റോബർട്ട്‌, വത്സകം, ഷമീർ, ബാബു, എം.എം.ഷാഫി, എം.എം.ഷാജഹാൻ, എസ്.എച്ച്.സലിം എന്നിവർ പങ്കെടുത്തു.

caption: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ ആര്യനാട്ടെ വാഹനാപകടത്തിൽ മരണപ്പെട്ട പ്രദീപിന്റെ കുടുംബത്തിന് എ.ഐ.സി.സി നിരീക്ഷകൻ രാമലിംഗറെഡ്ഡി വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ്.ജലീൽ മുഹമ്മദ് മാതാവിന് കൈമാറുന്നു.